Surprise Me!

ദുല്‍ഖറിന് സാധിക്കാത്തത് പ്രണവിന് സാധിച്ചു! | filmibeat Malayalam

2017-12-13 1,417 Dailymotion

Pranav Mohanlal's Aadhi Grabs a new Record <br /> <br />മോഹൻലാലിൻറെ മകൻ പ്രണവ് മോഹൻലാലിൻറെ സിനിമാ അരങ്ങേറ്റത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. ജീത്തു ജോസഫ് സംവിധാനം ചെയ്ത ആദിയിലൂടെയാണ് പ്രണവിൻറെ അരങ്ങേറ്റം. പണ്ടൊക്കെ റിലീസിന് ശേഷമായിരുന്നു ചിത്രങ്ങള്‍ റെക്കോർഡുകള്‍ വാരിക്കൂട്ടുക. എന്നാലിപ്പോള്‍ റിലീസിന് മുൻപെ റെക്കോർഡുകള്‍ വാരിക്കൂട്ടുകയാണ് ചിത്രങ്ങള്‍. അത്തരത്തില്‍ റിലീസിന് മുൻപെ രണ്ട് റെക്കോർഡുകള്‍ സ്വന്തമാക്കിയിരിക്കുകയാണ് പ്രണവിൻറെ ആദി. നായകനായി എത്തുന്ന ആദ്യ ചിത്രത്തിന് തന്നെ ഫാന്‍സ് ഷോ കളിക്കുന്ന താരമായി പ്രണവ് മാറിയിരിക്കുകയാണ്. ഇനി എത്ര ഫാന്‍സ് ഷോകളാണ് ആരാധകര്‍ ഒരുക്കുന്നത് എന്ന കാര്യം മാത്രമേ ഇനി തീരുമാനമാകാനുള്ളു. ഏറ്റവും കൂടുതല്‍ ഫാന്‍സ് ഷോകളുടെ റെക്കോര്‍ഡ് നിലവില്‍ മോഹന്‍ലാലിനാണ്. സാറ്റലൈറ്റ് ആവകാശത്തിന്റെ കാര്യത്തിലും ആദി പുത്തന്‍ റെക്കോര്‍ഡിട്ടിരിക്കുകയാണ്. ഒരു പുതുമുഖ ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. അമൃത ടിവിയാണ് ആദിയുടെ അവകാശം സ്വന്തമാക്കിയിരിക്കുന്നത്.

Buy Now on CodeCanyon